Saturday 18 January 2014

അഭിവാദ്യങ്ങള്‍

പാചകവാതക വിലവര്‍ദ്ധനക്കെതിരെ CPM നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് KSTA ആലത്തൂര്‍ സബ് ജില്ലാ കമ്മിറ്റിയുടെ അഭിവാദ്യങ്ങള്‍

കലോത്സവം


കലോത്സവം


Monday 6 January 2014

പാചക വാതക വിലവര്‍ദ്ധനക്കെതിരെ FSETO സായാഹ്ന ധര്‍ണ്ണ

പാചക വാതക വിലവര്‍ദ്ധനക്കെതിരെ ആലത്തൂരില്‍ നടന്ന FSETO സായാഹ്ന ധര്‍ണ്ണ

കെ.പി.ഉദയഭാനു

സ്വര്‍ഗ്ഗം പൂകിയ വെള്ളിനക്ഷത്രത്തിന് KSTA ആലത്തൂര്‍ SDCയുടെ അന്ത്യാഭിവാദ്യങ്ങള്‍

Thursday 2 January 2014

പാലക്കാട് - സംസ്ഥാനത്തെ ആദ്യ പുകയില പരസ്യരഹിത ജില്ല


സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ പുകയില പരസ്യരഹിത ജില്ലയായി പാലക്കാടിനെ പ്രഖ്യാപിച്ചുസിവില്‍ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍ പ്രഖ്യാപനം നടത്തി. എം ബി രാജേഷ് എംപി പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. കലക്ടര്‍ കെ രാമചന്ദ്രന്‍ അധ്യക്ഷനായി. പുകയില ഉല്‍പ്പന്നങ്ങള്‍ ഏറ്റവും കുറച്ച് ഉപയോഗിക്കുന്നവര്‍ കേരളീയരാണെന്നത് അഭിമാനാര്‍ഹമാണെന്നും മദ്യത്തിന്റെ ഉപയോഗത്തിലും കുറവുണ്ടായിട്ടുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പുതിയ പ്രതിജ്ഞയെടുക്കാന്‍ പുതുവര്‍ഷദിനമാണ് ഏറെ അനുയോജ്യമെന്നും പ്രതിജ്ഞയെടുക്കേണ്ടത് പുകവലിക്കുന്നവരാണെന്നും എം ബി രാജേഷ് എംപി പറഞ്ഞു. പദ്ധതിപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഡെപ്യുട്ടി ഡിഎംഒ ഡോ. ആര്‍ പ്രഭുദാസ് ആമുഖ പ്രഭാഷണം നടത്തി. എഡിഎം കെ ഗണേശന്‍, അഡീ. ഡിഎംഒ ഡോ. പാര്‍വതി, ഡെപ്യുട്ടി ഡിഎംഒ കെ ശെല്‍വരാജ്, ജില്ലാ ടിബി ഓഫീസര്‍ ഡോ. രാധാകൃഷ്ണന്‍, ഡോ. പി കെ ജയശ്രീ, ഡോ. കെ എ നാസര്‍ എന്നിവര്‍ സംസാരിച്ചു.

സി രാമകൃഷ്ണന്‍ കമ്യൂണിസ്റ്റ്മൂല്യം ഉയര്‍ത്തിപ്പിടിച്ച കരുത്തുറ്റ സംഘാടകന്‍


ലളിതജീവിതത്തിലൂടെ കമ്യൂണിസ്റ്റ്മൂല്യം ഉയര്‍ത്തിപ്പിടിച്ച കരുത്തുറ്റ സംഘാടകനെയാണ് സി രാമകൃഷ്ണന്റെ നിര്യാണത്തോടെ ആലത്തൂരിന് നഷ്ടമായത്. നാലുപതിറ്റാണ്ടോളം തൊഴിലാളിപ്രസ്ഥാനത്തിനും കമ്യൂണിസ്റ്റ്പ്രസ്ഥാനത്തിനുമായി അക്ഷീണം പ്രയത്നിച്ച രാമകൃഷ്ണന്‍ താലൂക്കിലെ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും ഏറെ പ്രിയങ്കരനായി. കര്‍ഷകത്തൊഴിലാളികുടുംബത്തില്‍ ജനിച്ച് ജനപ്രതിനിധിയായും സഹകാരിയായും തൊഴിലാളിസംഘടനകളുടെ ജില്ലാഭാരവാഹിയായും പ്രവര്‍ത്തിച്ചു. ജനാധിപത്യവേദികളിലും മികവാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവച്ച് മുന്നേറുമ്പോഴും പുള്ളോട്ടിലെ ലക്ഷംവീട് കോളനിയിലെ സാധാരണക്കാരില്‍ ഒരാളായിത്തന്നെ ജീവിച്ചു. രാഷ്ട്രീയ എതിരാളികളുടേയും തൊഴിലാളിവിരുദ്ധരുടേയും ആക്രമണങ്ങളെ ചെറുത്തുതോല്‍പ്പിക്കാന്‍ തൊഴിലാളികളെ പ്രാപ്തമാക്കാനുംഅദ്ദേഹം നേതൃത്വം നല്‍കി. എണ്‍പതുകളിലെ മിച്ചഭൂമിസമരത്തിന്റെ ഭാഗമായി 15ദിവസം ജയില്‍വാസം അനുഭവിച്ചു. 1967ല്‍ പാര്‍ടി അംഗമായ രാമകൃഷ്ണന്‍ ആലത്തൂര്‍ ഏരിയകമ്മിറ്റി രൂപീകരിച്ചതുമുതല്‍ ഏരിയ കമ്മിറ്റി അംഗമായി പ്രവര്‍ത്തിക്കുകയായിരുന്നു. രണ്ടുപതിറ്റാണ്ടോളം എരിമയൂര്‍, മേലാര്‍കോട് ലോക്കല്‍സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. നിലവില്‍ ആലത്തൂര്‍ റൂറല്‍ ഹൗസിങ് സൊസൈറ്റി പ്രസിഡന്റാണ്. ജീവിതത്തിന്റെ അവസാനം വരെ ചെങ്കൊടിപ്രസ്ഥാനത്തെയും ജനങ്ങളെയും സ്നേഹിച്ചും സേവിച്ചും ജീവിച്ച രാമകൃഷ്ണന്റെ വേര്‍പാടിനെ വിതുമ്പലോടെയാണ് നാട് ഏറ്റുവാങ്ങിയത്.